തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ തുറന്ന് പറയാതെ അതൃപ്തി രേഖപ്പെടുത്തി വി ഡി സതീശൻ. വിവാദത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴുഞ്ഞുമാറി പ്രതിപക്ഷ നേതാവ്, ഞാൻ ഈ നാട്ടുകാരനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഈ നാട്ടുകാരനല്ല. ഞാൻ മാവിലായിക്കാരനാണ്. ഞങ്ങളുടെ അവിടെ ഇത് ഒന്നും ഇല്ല എന്ന് പറഞ്ഞ് ചോദ്യത്തിന് മറുപടി നൽക്കാതെ എഴുന്നേറ്റ് പോവുകയായിരുന്നു വിഡി സതീശൻ.
കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ , ഇത് 2024 ആണെന്ന് ആലാചിക്കുന്നത് നല്ലതാണെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി വിമർശിച്ചിരുന്നു.
രണ്ട് ദിവസം മുൻപാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെയ്യത്തിന്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്.ഇവ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Discussion about this post