കോഴിക്കോട്:ആവശ്യത്തിനുള്ള രേഖകൾ ഹാജരാക്കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന് നല്‍കിയില്ലെന്ന് പരാതി. ഇതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്.
ഇത്ര ഗുരുതരമായ കൃത്യ വിലാപം നടന്ന സാഹചര്യത്തിൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തന്നെ സംഭവം അന്വേഷിച്ച് ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു .
കോഴിക്കോട് കാരശേരിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന് വഴി നിര്‍മ്മിച്ച വീടുകളിലാണ് കെ എസ് ഇ ബി കണക്ഷൻ നൽകാതിരുന്നത്. മതിയായ രേഖകളുണ്ടായിട്ടും വൈദ്യുതി കണക്ഷന് നല്‍കുന്നില്ലെന്നാണ് പരാതി.
. റേഷന്‍ കാര്‍ഡില്‍ പട്ടിക വര്‍ഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കണക്ഷന് നിഷേധിച്ചുവെന്നും ബി പി എല്‍ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അധികൃതര്‍ നിരസിച്ചതായും പരാതിയുണ്ട്.
Discussion about this post