വാഷിംഗ്ടൺ: ഐഎംഎഫ് ചൊവ്വാഴ്ച ഇന്ത്യയെക്കുറിച്ചുള്ള പ്രവചനങ്ങൾ പരിഷ്കരിച്ചു, ഏപ്രിലിൽ പ്രവചിച്ച 6.8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അന്താരാഷ്ട്ര നാണ്യ നിധി വ്യക്തമാക്കി.
ലോക സാമ്പത്തിക വീക്ഷണ അപ്‌ഡേറ്റിൻ്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര നാണ്യ നിധി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 2023 ലെ വളർച്ചയുടെ തുടർച്ചയും ഗ്രാമീണ മേഖലയിലെ ഉപഭോഗം കൂടുന്നതുമാണ് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കുക. എന്നാൽ കഴിഞ്ഞ തവണ അന്താരാഷ്ട്ര നാണ്യ നിധി പ്രവചിച്ചതിനേക്കാൾ വലിയ അളവിൽ വളർച്ച കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചിരുന്നു
Discussion about this post