പത്തനംതിട്ട : പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. ഡിവൈഎഫ്ഐ തുവയൂർ മേഖലാ സെക്രട്ടറി ആയ അഭിജിത്ത് ബാലനെയാണ് കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്. റൗഡി അഭിജിത്ത് ബാലൻ എന്നാണ് പോലീസ് റിപ്പോർട്ടിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
ഡിഐജി നിശാന്തിനി ആണ് അഭിജിത്തിനെതിരെ കാപ്പ ചുമത്തി നാടുകടത്തി ഉത്തരവിറക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും പ്രവേശിക്കരുതെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. കൊലപാതകശ്രമം, വാഹന ആക്രമണം, പോലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഭിജിത്ത് ബാലൻ.
Discussion about this post