ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ എത്തുന്നു. സ്പാനിഷ് പരിശീലകനായ മനോലോ മാര്‍ക്വേസ് ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകുന്നത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്.
ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആയി നിയമിച്ചിട്ടുള്ളത്.
അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമനം നടത്തുക.
നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായും മാര്‍ക്വേസ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ പരിശീലകനായും മാര്‍ക്വേസ് തുടരുമെന്നാണ് സൂചന.
Leave a Comment