ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കൈവശമുള്ളത് എന്ന് തുറന്നടിച്ച് സുപ്രീം കോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും കോടതി പറഞ്ഞു. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.
എന്നാൽ, പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടു വ്യത്യസ്ഥ കാര്യങ്ങളായി മാത്രമേ പരിഗണിക്കാൻ പറ്റൂ എന്ന് കോടതി വ്യക്തമാക്കി.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി എന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന പരാമർശങ്ങൾ
Discussion about this post