ശ്രീനഗർ: ജമ്മു കശ്മീരിലെ ബത്തൽ സെക്ടറിൽ ചൊവ്വാഴ്ച പുലർച്ചെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ശക്തമായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോർട്ട് .
ബട്ടാൽ സെക്ടറിൽ സൈനിക നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രജൗരിയിലെ ഗുന്ദയിൽ വില്ലേജ് ഡിഫൻസ് ഗാർഡ് (വിഡിജി) അംഗത്തിൻ്റെ വീട് ഭീകരർ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണിത്. സമീപത്തുള്ള ഒരു അലേർട്ട് ആർമി യൂണിറ്റ് ദ്രുതഗതിയിൽ പ്രതികരിച്ചതിനാൽ , വലിയ നാശനഷ്ടം തടഞ്ഞു. അടുത്തിടെ പ്രസിഡൻ്റ് ദ്രൗപതി മുർമു ശൗര്യ ചക്ര സമ്മാനിച്ച പർഷോത്തം കുമാറാണ് തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നത് . അമ്മാവൻ വിജയകുമാറിന് പരിക്കേറ്റു
Discussion about this post