വാഷിംഗ്‌ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് . ബൈഡൻ പിന്മാറിയതോടെ പാർട്ടിയിലെ പ്രമുഖരെല്ലാം കമലയ്ക്ക് പിന്നിൽ അണിനിരന്നതോടെയാണിത്. കമല സ്ഥാനാർത്ഥി ആകുന്നതോടെ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്രമാണ് അവരെ കാത്തിരിക്കുന്നത്
പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നടപടികൾ പാർട്ടി കമ്മിറ്റി നാളെയാണ് തീരുമാനിക്കുക . ഓഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ ചേരുന്ന പാർട്ടി നാഷണൽ കൺവെൻഷനിൽ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും
സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്ന മിഷിഗൺ ഗവർണർ ഗ്രെച്ചെൻ വിറ്റ്മർ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം തുടങ്ങിയവർ ഹാരിസിനെ എതിർക്കില്ലെന്നാണ് റിപ്പോർട്ട് . ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ച ഞായർ ഒറ്റ ദിവസം കൊണ്ട് ഹാരിസിന്റെ ക്യാമ്പയിന് 30 ദശലക്ഷം ഡോളർ ധനസമാഹരണം ആണ് നടന്നത് . ഡെമോക്രാറ്റിക് പാർട്ടിയുടെ ചരിത്രത്തിലെ റെക്കാഡാണിത്.
സ്ഥാനാർത്ഥിയായാൽ, സെപ്തംബർ പത്തിലെ രണ്ടാം പ്രസിഡന്റ്ഷ്യൽ ഡിബേറ്റിൽ കമലയുടെ പ്രകടനമാണ് പിന്നീട് ജനശ്രദ്ധയാകര്ഷിക്കാൻ പോകുന്നത്.
Discussion about this post