തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും സരിത നല്കിയ തെളിവുകള്‍ കമ്മീഷന് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സരിതയുടെ വെളിപ്പെടുത്തിലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യുഡിഎഫ് ആവശ്യം ഗൗരവമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
സരിത ഹാജരാക്കിയ ഫോണ്‍ ശബ്ദരേഖയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഉമ്മന്‍ചാണ്ടി പരിഹസിച്ചു. ഇതാണോ തെളിവ് എന്നായിരുന്നു മറുപടി. തമ്പാനൂര്‍ രവിയ്ക്കെതിരെ ആക്ഷേപം മാത്രമാണുള്ളത്. ആരോപണങ്ങള്‍ക്കുള്ള മറുപടി അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ട ആളുകള്‍ പറയുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങള്‍ ഇത് മനസിലാക്കുന്നുണ്ട്. സത്യം ജയക്കും. മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ അല്പം ബുദ്ധിമുട്ടുണ്ടെന്നും മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പിന്നീട് ബോധ്യപ്പെടുമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു
വെളിപ്പെടുത്തലുകളില്‍ ഒരു ശതമാനം പോലും സത്യം ഉണ്ടെങ്കില്‍ പൊതുരംഗത്തു നിന്നും പിന്മറും. ചാരക്കേസില്‍ കെ കരുണാകരന് എതിരായി ഒരു വാക്കുപോലും പറഞ്ഞിട്ടിലല്. ചാരക്കേസും സോളാര്‍കേസും തമ്മില്‍ സമാനതകളില്ല. അന്നു കരുണാകരനെതിരെ താന്‍ നടത്തിയ ഒരു പ്രസ്താവനയെങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു.
Discussion about this post