മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എലിന് സാങ്കേതികവിദ്യാ നവീകരണത്തിനും കമ്പനിയുടെ പുനഃസംഘടനയ്ക്കുമായി ഇത്തവണ ബജറ്റിൽ 82,916 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ടെലികോം മേഖലയ്ക്കായി ആകെ 1.28 ലക്ഷം കോടി രൂപ ബജറ്റിൽ അനുവദിച്ചതിൽ നിന്നാണ് ഏതാണ്ട് എൺപത്തി മൂനായിരം കോടി രൂപ ബി എസ് എൻ എല്ലിന് മാത്രമായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്.
ഇതിൽ 64 ശതമാനവും ബി.എസ്.എൻ.എലിനുള്ള മൂലധനനിക്ഷേപമാണ്. 2022-23 സാമ്പത്തികവർഷം 26,386.44 കോടി രൂപയും 2023-24 സാമ്പത്തികവർഷത്തെ പുതുക്കിയ ബജറ്റിൽ 64,787.17 കോടി രൂപയും കമ്പനിക്കായി നീക്കിവെച്ചിരുന്നു.
Discussion about this post