ന്യൂഡൽഹി : ചെനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ. അതിർത്തി തർക്കങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിക്ക് എസ് ജയശങ്കർ മുന്നറിയിപ്പ് നൽകി. നയതന്ത്ര ബന്ധം സുസ്ഥിരമാക്കുക എന്നും എസ് ജയശങ്കർ പറഞ്ഞു.
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ (ആസിയാൻ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് കൂടിക്കാഴ്ച നടത്തിയത് . ഒരു മാസത്തിനിടെ ജയശങ്കറും വാങ്‌യിയുയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. മുൻകാല കരാറുകൾ പ്രകാരം നിയന്ത്രണ രേഖകൾ പരിഗണിച്ച് ഇരുരാജ്യങ്ങളും മുന്നോടു പോകണമെന്നും നിയന്ത്രണ രേഖകൾ മറുകടന്നുള്ള ചൈനയുടെ പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുമന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകിലെന്ന നിലപാടിലാണ് ഇന്ത്യ. ലഡാക്കിലെ അതിർത്തി തർക്കം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ജയശങ്കർ വാങ്‌യിയുമായി ചർച്ചകൾ നടത്തിയത്.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇത് ഇന്ത്യ- ചൈന ബന്ധം വഷളാക്കുന്നതിന് വഴിവച്ചു. നിയന്ത്രണ രേഖകൾ ലംഘിച്ച് അതിർത്തി പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചതോടെ ഇന്ത്യ- ചൈന ബന്ധം വീണ്ടും മോശമാവുകയായിരുന്നു.












Discussion about this post