പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. വീടിന് രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മാദ്ധ്യമ വാർത്തകൾ കണ്ട് കുട്ടി വീട്ടിലുളളതായി ബന്ധുക്കൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു കുട്ടിയെ കാണാതെ ആയത്. മുത്തശ്ശിയ്‌ക്കൊപ്പമാണ് കുട്ടിയുടെ താമസം. രാവിലെ കുട്ടിയെ മുറിയിൽ ഇരുത്തിയ ശേഷം ജോലികൾ ചെയ്യുകയായിരുന്നു മുത്തശ്ശി. ഇതിനിടെയാണ് കുട്ടിയെ കാണാതെ ആയത്. പരിസരത്ത് അന്വേഷിച്ച് കുട്ടിയെ കാണാതെ ആയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മാദ്ധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ കുട്ടിയുടെ ചിത്രം സഹിതം വാർത്ത പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധുക്കൾ കുട്ടി തങ്ങളുടെ അടുത്തുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. പോലീസ് എത്തി കുട്ടി തന്നെയെന്ന് സ്ഥിരീകരിച്ചു.
Discussion about this post