മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാക്കളായ ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങി അൾട്രാടെക്. ഇന്ത്യ സിമൻ്റ്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും എന്നാണ് അൾട്രാടെക് പ്രഖ്യാപിച്ചിട്ടുള്ളത്. ടണ്ണിന് 120.76 ഡോളർ പ്രീമിയം നൽകിയാണ് ഇന്ത്യ സിമന്റ്സിന്റെ ഭൂരിഭാഗം ഓഹരികളും അൾട്രാടെക് സ്വന്തമാക്കുന്നത്.
ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിലെ പ്രൊമോട്ടർമാരുടെയും അവരുടെ അസോസിയേറ്റുകളുടെയും 32.72 ശതമാനം ഇക്വിറ്റി ഓഹരി വാങ്ങുന്നതിന് അൾട്രാടെക്കിൻ്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി വ്യക്തമാക്കി. 3,954 കോടി രൂപ ചിലവിട്ടാണ് ഈ ഓഹരികൾ അൾട്രാടെക് വാങ്ങുന്നത്.
ഇന്ത്യ സിമൻ്റ്‌സിന് പ്രതിവർഷം 14.45 ദശലക്ഷം ടൺ (എംടിപിഎ) ഗ്രേ സിമൻ്റ് ശേഷിയാണ് ഉള്ളത്. ഇതിൽ 12.95 എംടിപിഎ ദക്ഷിണേന്ത്യയിലും 1.5 MTPA രാജസ്ഥാനിലുമാണ് നിർമ്മിക്കുന്നത്.
ആഗോളതലത്തിൽ നിർമ്മാണ വസ്തുക്കളുടെ വിതരണത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് അൾട്രാടെക് സിമൻ്റ്‌സ് മുൻഗണന നൽകുന്നതായി ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള അറിയിച്ചു.
Discussion about this post