Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇഡി റെയ്ഡ് തടയാൻ മുഖ്യമന്ത്രി നേരിട്ടെത്തിയത് അങ്ങേയറ്റം ഗൗരവതരം; ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി 

by Brave India Desk
Mar 18, 2026, 06:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് മുഖ്യമന്ത്രി നേരിട്ടെത്തി തടസ്സപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംഘവും ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ കേന്ദ്ര ഏജൻസി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമർശങ്ങൾ. മുഖ്യമന്ത്രി നേരിട്ട് സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചുകയറുന്നതും കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ബംഗാൾ സർക്കാർ കോടതിയിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മമതയുടെ ഇടപെടൽ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോടതി. “ഒരു മുഖ്യമന്ത്രി തന്നെ കേന്ദ്ര ഏജൻസിയുടെ ജോലിയിൽ ഇടപെടാൻ തുനിഞ്ഞാൽ അതിന് കൃത്യമായ പ്രതിവിധി ഉണ്ടായേ തീരൂ. നാളെ മറ്റൊരു മുഖ്യമന്ത്രി കൂടി ഇത് ആവർത്തിച്ചാൽ എന്തുണ്ടാകും? ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) ആവശ്യമാണ്,” എന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര ഏജൻസികളെ ഇത്തരം നിയമവിരുദ്ധമായ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഭരണഘടനാപരമായ പരിഹാരങ്ങളെക്കുറിച്ച് വാദിച്ചെങ്കിലും മമതയുടെ പെരുമാറ്റം സൃഷ്ടിച്ച ഭരണഘടനാ പ്രതിസന്ധിയെ കോടതി ഗൗരവത്തോടെയാണ് കണ്ടത്.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതും മമത ബാനർജിയുടെ പതിവുശൈലിയാണെന്ന ആരോപണം ഇതോടെ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലൂടെ ബലപ്പെട്ടിരിക്കുകയാണ്. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി സൂചന നൽകി. ഐ-പാക്ക് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ച ഇഡിയെ ബംഗാൾ പോലീസ് ഉപയോഗിച്ചും മമത നേരിട്ടും തടഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ ഈ പരാമർശം മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ തലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags: Supreme Courtmamata banerjee
Share
Tweet
Send
Share

Latest stories from this section

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies