ടെഹ്‌റാൻ: ജൂലൈ 21 മുതൽ ജൂലൈ 29 വരെ ഇറാനിലെ ഇസ്ഫഹാനിൽ നടന്ന 54-ാമത് ഇൻ്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ (IPhO) 2024-ൽ ശ്രദ്ധേയമായ വിജയം കൈവരിച്ച് ഇന്ത്യൻ സംഘം. പങ്കെടുത്ത അഞ്ച് ഇന്ത്യക്കാരും മെഡലുകൾ നേടിയപ്പോൾ 2 സ്വർണവും 3 വെള്ളിയും ഇന്ത്യ സ്വന്തം പേരിലാക്കി.
ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നുള്ള റിഥം കേഡിയ, മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വേദ് ലഹോട്ടി എന്നിവരാണ് മത്സരത്തിൽ സ്വർണം നേടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ആകർഷ് രാജ് സഹായ്, ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള ഭവ്യ തിവാരി, രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ജയ്വീർ സിംഗ് എന്നിവരാണ് വെള്ളി മെഡൽ നേടിയത്.
രാജ്യാടിസ്ഥാനത്തിലുള്ള മെഡൽ പട്ടികയിൽ വിയറ്റ്നാമിനൊപ്പം നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും റഷ്യയും റൊമാനിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തുകയുണ്ടായി . . 43 രാജ്യങ്ങളിൽ നിന്നായി 193 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു
Discussion about this post