തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായത് മനുഷ്യനിർമ്മിത ദുരന്തം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്തത്തിൽ സർക്കാരിന് ഒരിക്കലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനായി സർക്കാർ തന്നെ ഒത്താശ ചെയ്യുകയായിരുന്നു എന്നും മാധവ് ഗാഡ്ഗിൽ കുറ്റപ്പെടുത്തി.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തന്റെ വാക്കുകൾ ഏറ്റെടുക്കപ്പെടുന്നത് കാണുന്നത് പ്രതീക്ഷ ഉയർത്തുന്നുണ്ട്. സർക്കാരിൽ തനിക്ക് യാതൊരു പ്രതീക്ഷയുമില്ല. ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യം. വയനാട്ടിലെ മേപ്പാടി മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് എന്നും മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
2013ലാണ് മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ വയനാട് മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതകൾ പ്രവചിച്ചിരുന്നത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വയനാടും മേപ്പാടിയും ഉൾപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ ഉടനീളമുള്ള പരിസ്ഥിതി പ്രദേശങ്ങളും മേഖലകളും പ്രത്യേകം തരംതിരിക്കാനായി മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെയും അക്കാര്യം നടപ്പിലാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്.
Discussion about this post