പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സൂപ്പർ ഹിറ്റ് ആയി മാറിയ ദക്ഷിണ കൊറിയൻ പരമ്പരയായ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം പതിപ്പ് ഉടൻ റിലീസ് ചെയ്യും. 2021ൽ ആദ്യ പതിപ്പ് പുറത്തിറങ്ങിയപ്പോൾ നെറ്റ് ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പര ആയി മാറിയിരുന്നു സ്ക്വിഡ് ഗെയിം. ആഗോളതലത്തിൽ തന്നെ നിരവധി ആരാധകരുള്ള ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
സ്ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം ഡിസംബർ 26ന് റിലീസ് ചെയ്യുമെന്നാണ് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ട്രീമറിന്റെ യുഎസിലെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ട് ആണ് സ്ക്വിഡ് ഗെയിം2 റിലീസ് തീയതി പ്രഖ്യാപിച്ചത്. പരമ്പരയുടെ മൂന്നാം സീസണിന്റെ റിലീസ് 2025ൽ ഉണ്ടായിരിക്കുമെന്നും നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ക്വിഡ് ഗെയിം പരമ്പരയിലെ അവസാന സീസൺ ആയിരിക്കും മൂന്നാമത്തേത്.
ഹ്വാങ് ദോങ് സൂക്ക് എഴുതി സംവിധാനം ചെയ്ത സ്ക്വിഡ് ഗെയിം ദക്ഷിണകൊറിയൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സർവൈവൽ ഡ്രാമ ആണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി പ്രേക്ഷകർ ആയിരുന്നു ഈ കൊറിയൻ പരമ്പരക്ക് ഉണ്ടായിരുന്നത്. ഫസ്റ്റ് മാൻ സ്റ്റുഡിയോ ആണ് സ്ക്വിഡ് ഗെയിം 2 നിർമ്മിക്കുന്നത്. 2021 സെപ്റ്റംബർ 17ന് പുറത്തിറങ്ങിയ ആദ്യ സീസൺ ഇതുവരെയായി 27 കോടിയോളം പേരാണ് നെറ്റ് ഫ്ലിക്സിലൂടെ കണ്ടത്. നെറ്റ്ഫ്ലിക്സിൽ ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പര കൂടിയാണ് സ്ക്വിഡ് ഗെയിം.
Discussion about this post