പുതിയ യുദ്ധക്കപ്പൽ ഉദ്ഘാടനത്തിന് പിന്നാലെ പണിപറ്റിച്ചതോടെ ലോകരാജ്യങ്ങൾക്ക് മുൻപിൽ നാണം കെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. യുദ്ധക്കപ്പൽ കടലിൽ ഇറക്കുന്നതിനിടെ അപകടം സംഭവിച്ച് ഒരു ഭാഗം തകരുകയായിരുന്നു. ഇതിനെ ക്രിമിനൽ പ്രവർത്തിയെന്ന് വിശേഷിപ്പിച്ച കിംഗ് ജോങ് ഉൻ, ജൂണിൽ നടക്കുന്ന വർക്കേഴ്‌സ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിന് മുൻപ് കപ്പൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
കിഴക്കൻ തുറമുഖ നഗരമായ ചോങ്ജിനിലെ ഒരു കപ്പൽശാലയിലായിരുന്നു വ്യാഴാഴ്ച അപകടം നടന്നത്. തകർന്ന കപ്പൽ ഒരു വശത്തേക്കു മറിഞ്ഞു കിടക്കുകയാണെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. എഴുപതിലധികം മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് തകർന്നിരിക്കുന്നത്..
Discussion about this post