വയനാട്: ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ച് സംസ്ഥാന സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശവുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചു.
മേപ്പാടി പഞ്ചായത്ത് ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രജ്ഞർ ഇവിടേയ്ക്ക് എത്തരുതെന്ന വിചിത്രമായ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തെ ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനവും ദുരന്തമുണ്ടായ പ്രദേശത്തേയ്ക്ക് എത്തരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു. പഠനത്തിനോ ഫീൽഡ് വിസിറ്റിനോ പോകരുത്. മുൻപുള്ള പഠനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങൾ പങ്കുവയ്ക്കരുത്. ഭാവിയിൽ ഇവിടെ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അനുവാദം വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post