തിരുവനന്തപുരം: കേരളത്തിൽ മഴ ജാഗ്രത ഇന്നും തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് കർശന നിര്‍ദേശം. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുമുണ്ട്.
അതേസമയം കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.തീവ്ര നാശനഷ്ടം വിതയ്ക്കുന്ന ലഘു മേഘ വിസ്ഫോടനങ്ങൾക്കും മിന്നൽ ചുഴലികൾക്കും കൂമ്പാര മേഘം കാരണമാകാം.
Discussion about this post