ന്യൂഡൽഹി : വിഖ്യാത ഇന്ത്യൻ നർത്തകിയായ യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. ഭരതനാട്യം നർത്തകി എന്ന നിലയിൽ ഏറെ പ്രശസ്തയാണ്. 84 വയസ്സായിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
രാജ്യം പത്മവിഭൂഷൺ ഉൾപ്പെടെയുള്ള ബഹുമതികൾ നൽകി ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് യാമിനി കൃഷ്ണമൂർത്തിയുടേത്. 1968ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 7 മാസമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശിനിയായ യാമിനി കൃഷ്ണമൂർത്തി തമിഴ്നാട്ടിലെ ചിദംബരത്തിൽ ആയിരുന്നു ദീർഘകാലമായി ജീവിച്ചിരുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ആസ്ഥാന നർത്തകി എന്ന പദവി ലഭിച്ചിട്ടുള്ള കലാകാരി കൂടിയാണ്. ഡൽഹി ഹോസ് ഗാസിലെ യാമിനി സ്കൂൾ ഓഫ് ഡാൻസിന്റെ സ്ഥാപക കൂടിയാണ്. ഈ സ്ഥാപനത്തിൽ വച്ച് നാളെ 9 മണിക്ക് യാമിനി കൃഷ്ണമൂർത്തിയുടെ മൃതദേഹത്തിന്റെ പൊതുദർശനം നടക്കും.










Discussion about this post