ആലപ്പുഴ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കർക്കിടകവാവ് ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രം. ആലപ്പുഴ രാമങ്കരിയിലെ വേഴപ്ര കൊട്ടാരത്തിൽ ഭഗവതി ക്ഷേത്രത്തിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കും മോക്ഷത്തിനും ആയി പ്രത്യേക പൂജകൾ നടത്തിയത്.
ഹിന്ദു ആചാരപ്രകാരം മരണപ്പെട്ടവരുടെ ആത്മശാന്തിക്കും മോക്ഷത്തിനും ആയി ബലിതർപ്പണം നടത്തുന്ന കർക്കിടകവാവ് ദിനത്തിലാണ് വേഴപ്ര ഭഗവതി ക്ഷേത്രത്തിൽ വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും ബലിതർപ്പണം നടത്തിയത്. ആലപ്പുഴ രാമങ്കരിയിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രം ആണ് കൊട്ടാരത്തിൽ ഭഗവതി ക്ഷേത്രം. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രത്യേക പൂജകൾ നടത്തിയത്.
കർക്കിടക വാവിനോട് അനുബന്ധിച്ച് നിരവധി ഭക്തജനങ്ങൾ ആയിരുന്നു ഇന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നത്. നാട്ടുകാരും പുറം നാട്ടുകാരുമായ നിരവധി പേർ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി. തങ്ങളുടെ പൂർവികർക്കായി നടത്തിയ ബലിതർപ്പണത്തിനോടൊപ്പം വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മശാന്തിക്കായി നടന്ന പ്രത്യേക പൂജകളിലും ഭക്തജനങ്ങൾ പങ്കെടുത്തു.
Discussion about this post