കശ്മീർ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1990 കേഡര്‍ ഐപിഎസ് ഓഫീസറാണ് അദ്ദേഹം .ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറലായ ദല്‍ജിത് സിംഗിന് അധിക ചുമതലയായാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്.
നിലവിലെ ബിഎസ്എഫ് ഡിജി നിതിൻ അഗർവാളിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി സ്‌പെഷ്യൽ ഡിജി (വെസ്റ്റ്) വൈ ബി ഖുറാനിയയെയും അവരുടെ മാതൃ കേഡറുകളിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചയച്ചതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം.
34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സമ്പത്തുള്ള ദല്‍ജിത്ത് ഇന്ത്യയിലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ വിവിധ തലങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2017 ല്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ എസ്ഡിജിയായും പ്രവര്‍ത്തിച്ച ദല്‍ജിത് ഷാര്‍പ്പ് ഷൂട്ടറും യോഗ്യത നേടിയ സ്‌കൈ ഡൈവറുമാണ്. നാല് തവണ ധീരതയ്ക്കുള്ള പൊലീസ് മെഡല്‍, പ്രശംസാര്‍ഹ സേവനത്തിനുള്ള മെഡല്‍, പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ അടക്കം നിരവധി മെഡലുകളും നേടിയ ഉദ്യോഗസ്ഥനാണ് ദല്‍ജിത്.
2.65 ലക്ഷത്തോളം വരുന്ന ബിഎസ്എഫ് സൈനികർ പടിഞ്ഞാറ് പാകിസ്താനും കിഴക്ക് ബംഗ്ലാദേശുമായുള്ള ഇന്ത്യൻ അതിർത്തികളിൽ സേവനം ചെയ്യുന്നുണ്ട്.
Discussion about this post