തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്ന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. കേരളം ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായെന്നും സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഈ മാസം തന്നെയെന്നും ഗവര്‍ണര്‍ അറിയിച്ചു.
കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യനിലവാരത്തെക്കാള്‍ മുന്നിലാണെന്നും 12.3 ശതമാനമാണ് ഇപ്പോഴത്തെ വളര്‍ച്ചാനിരക്കെന്നും ഗവര്‍ണര്‍ അറിയിച്ചു
പ്രധാന പ്രഖ്യാപനങ്ങള്‍-
കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായി
കൊച്ചി മെട്രോ, ലൈറ്റ് മെട്രോകള്‍ നിര്‍മാണങ്ങളുടെ വിവിധ ഘട്ടത്തില്‍
കൊച്ചി മെട്രോ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാവും
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം നല്‍കും
കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും
എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ സഹായം ഏര്‍പ്പെടുത്തും
റബറിനു കിലോയ്ക്ക 150 രൂപ താങ്ങുവില ഏര്‍പ്പെടുത്തും
പട്ടിക വിഭാഗങ്ങള്‍ക്കായി രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജ് പാലക്കാട് സ്ഥാപിക്കും
എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോ ഔട്ട്ലെറ്റുകള്
കൊച്ചി ക്യാന്‍സര്‍ സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും.
വിഴിഞ്ഞം പദ്ധതി ഇന്ത്യന്‍ സമുദ്രത്തിലെ രാജ്യത്തിന്റെ ആധിപത്യം ഉറപ്പിച്ചു
പരമ്പരാഗത മേഖലയില്‍ വന്‍ മുന്നേറ്റം
ഒറ്റപ്പാലത്ത് കേന്ദ്ര സഹായത്തോടെ കിന്‍ഫ്ര പാര്‍ക്ക്
ലിംഗസമത്വവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തും
കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും
പൊതുമാഖലാ സ്ഥാപനങ്ങള്‍ക്കായി 899.9 കോടി രൂപ
കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശനശാല
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യവത്കരണം
ഭവനനിര്‍മ്മാണത്തിനായി വിപുലമായ പദ്ധതികള്‍
Discussion about this post