ബത്തേരി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരവിച്ചിരിക്കുകയാണ് വയനാട്. 400 ലധികം മരണങ്ങളാണ് ഒറ്റ ദുരന്തത്തിലൂടെ സംഭവിച്ചത്. മണ്ണിനടിയിൽ ഇനിയുമത്രപേർ അകപ്പെട്ടിട്ടുണ്ടെന്നത് നിശ്ചയമില്ല. ഉരുൾപ്പൊട്ടൽ സംഭവിക്കുമെന്നതിന്റെ ഒരു ചെറുസൂചന പോലും ഇല്ലാതെ ഇരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ഇപ്പോഴിതാ ഒരു വളർത്തു തത്ത കാരണം രണ്ട് കുടുംബങ്ങൾ രക്ഷപ്പെട്ട കഥയാണ് പുറത്ത് വരുന്നത്. ദുരന്തം ഉണ്ടാവുന്ന തലേദിവസം മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു ഇതോടെ കിങ്ങിണി എന്ന വളർത്തുതത്ത അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. വല്ലാതെ ശബ്ദമുണ്ടാക്കാനും തുടങ്ങി.കൂട്ടിൽ വല്ല ഉറുപ്പോ പ്രാണിയോ കയറിയതാവുമെന്ന് കരുതി. കിങ്ങിണിയുടെ ഉടമ കൂട്ടിൽ ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച, തത്ത തന്റെ ശരീരത്തിലെ പച്ചത്തൂവലെല്ലാം പൊഴിച്ചു നിൽക്കുന്നു. ഇതോടെ എന്തോ പന്തികേട് തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. ഉറക്കത്തിലായിരുന്നു സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു.
പുറത്തുനിന്നും വല്ലാത്ത തരത്തിലുള്ള ശബ്ദം അനുഭവപ്പെട്ട ജിജി പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് വെള്ളം താഴേക്ക് ഇരച്ചെത്തുന്നതാണ്. ഇതോടെ എല്ലാവരോടും സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.
ഒരുപക്ഷേ ദുരന്തം മുന്നിൽ കണ്ട തത്ത തന്നെ തുറന്നു വിടാനാകും ഇത്തരത്തിൽ ബഹളം കാണിച്ചതെന്നും യുവാവ് പറയുന്നു. പ്രശാന്ത് എന്ന മറ്റൊരു സുഹൃത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത് ഇത്തരത്തിൽ വിളിച്ചറിയിച്ചിട്ടാണെന്നും യുവാവ്
Discussion about this post