തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വില 51 ,000 രൂപയിൽ താഴെയായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 50,800 രൂപയാണ് .
ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 6,350 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില . വിവാഹ സീസൺ അടുത്തിരിക്കെ വില ഇനിയും ഉയരുമെന്നാണ് വിവരം.
കഴിഞ്ഞ മാസം 17 ന് സ്വർണവില 55,000 എത്തിയിരുന്നു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടാവുകയായിരുന്നു .
Discussion about this post