മലയാളത്തിലും തമിഴിലുമടക്കം മികച്ച ചിത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ താരമാണ് അമല പോൾ. കൂടാതെ സിനിമയിലും ജീവിതത്തിലും ഒരുപാട് വിമർശനങ്ങൾ നേരിട്ടുള്ള നടികൂടിയാണ് അമലാപോൾ.മലയാളത്തിൽ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളായ ആടുജീവിതവും, ലെവൽ ക്രോസും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പഠിച്ചുവെന്നും ഇപ്പോഴും പുതിയ ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് താരം പറയുന്നത്.
എല്ലാ കാര്യവും സമയമെടുത്ത് ചെയ്യണം. പെട്ടെന്ന് തീരുമാനം എടുക്കരുത് പ്രത്യേകിച്ച് ഒരു ക്ലാരിറ്റി ഇല്ലാത്ത കാര്യങ്ങൾ. നമ്മൾ ചെയ്യുന്ന കാര്യം കറക്റ്റ് ആണെങ്കിൽ അവിടെ ഒരു ആശയക്കുഴപ്പമുണ്ടാകില്ല.ഭാവിയെ കുറിച്ചാണെങ്കിലും ഒരു റിലേഷൻഷിപ്പ് ആണെങ്കിൽ കരിയർ അല്ലെങ്കിൽ ഒരു സിനിമ തിരഞ്ഞെടുക്കുന്ന കാര്യമാണെങ്കിലും കറക്റ്റ് ആയിട്ടുള്ള കാര്യം മാത്രമേ തിരഞ്ഞെടുക്കാവൂ. അവിടെ ആശയക്കുഴപ്പമുണ്ടാകില്ല. നമ്മൾക്ക് തന്നെ അത് വ്യക്തമായി അറിയാൻ കഴിയും എന്താണ് ചെയ്യേണ്ടത് എന്താണ് ശരിയായ കാര്യം എന്നൊക്കെ. എത്ര ആളുകളും നമ്മളെ കൺഫ്യൂഷൻ ആക്കാൻ നോക്കിയാലും നമുക്ക് കാര്യങ്ങൾ വ്യക്തമായിരിക്കും. അതുകൊണ്ട് സ്വന്തം മനസ്സ് പറയുന്നത് ചെയ്യുക.അതെല്ലാതെ സമൂഹത്തിനു വേണ്ടിയോ പേടി കാരണമോ അല്ലെങ്കിൽ വീട്ടുകാർക്ക് വേണ്ടിയോ അപകർഷതാബോധം കൊണ്ടോ ഒന്നും തീരുമാനിക്കരുത് എന്നാണ് അമല പോൾ പറയുന്നത്.
സിനിമാ ജീവിതത്തിൽ സജീവമായിരിക്കെ തന്നെ തമിഴ് സംവിധായകനായ വിജയുമൊത്തുള്ള വിവാഹവും വേർപിരിയലും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. അതിനുശേഷം അഭിനയത്തിൽ താരം സജീവമായിരുന്നു. കുറെയധികം തിരിച്ചടികൾ നേരിട്ടെങ്കിലും വീണ്ടും ശക്തമായി തിരിച്ചു വരവുകൾ അമല നടത്തി .ഇതിനിടയ്ക്ക് കഴിഞ്ഞ വർഷമാണ് താരം രണ്ടാമത് വിവാഹിതയായത്. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയുമാണ്.
Discussion about this post