ബറേലി: ബിജെപി പ്രവർത്തകനായതിനാൽ പിതാവിന്റെ മയ്യിത്ത് നമസ്കാരം നടത്താൻ മത പുരോഹിതൻ വിസമ്മതിച്ചുവെന്ന് പരാതി. അലിദാദ് ഖാൻ എന്ന 72കാരൻ്റെ സംസ്‌കാര ചടങ്ങിലാണ് ഇമാം മയ്യിത്ത് നമസ്കാരം നടത്താൻ വിസമ്മതിച്ചതെന്ന് മകൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
തൻ്റെ കുടുംബം ബിജെപിയെ പിന്തുണയ്ക്കുന്നതിനാലും പിതാവ് 10 വർഷത്തിലേറെയായി ബിജെപിയിൽ അംഗമായിരുന്നതിനാലുമാണ് ഇമാം പ്രാർത്ഥന നിരസിച്ചതെന്ന് മകൻ ദിൽനവാസ് ഖാൻ നൽകിയ പരാതിൽ പറയുന്നു. സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു
എൻ്റെ പിതാവിന് ബിജെപിയുടെ നയങ്ങൾ ഇഷ്ടമായിരുന്നു, ബി ജെ പി നേതാക്കൾ എല്ലായ്പ്പോഴും അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എല്ലാ മീറ്റിംഗുകളിലും പിതാവിന് വേദിയിൽ ഇടം നൽകി. പല മുസ്ലീം നേതാക്കൾക്കും ഇത് ഇഷ്ടപ്പെട്ടില്ല. പിതാവ് മരിച്ചപ്പോൾ ഇമാം നമസ്കാരത്തിന് വിസമ്മതിച്ചു. ബിജെപിക്കാരെന്ന് പറഞ്ഞ് എസ്.പി പ്രവർത്തകരും ഞങ്ങളെ അപമാനിക്കുകയാണ് . അതേസമയം പരാതി പിൻവലിക്കാൻ ഞങ്ങളുടെ മേൽ സമാജ് വാദി പാർട്ടി നേതാക്കൾ നേതാക്കൾ സമ്മർദ്ദം ചെലുത്തുകയാണെന്നും മകൻ ആരോപിച്ചു
പരാതിയെ തുടർന്ന് ഇമാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
.
Discussion about this post