ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാനാഗ്രഹിക്കുന്നവർക്ക് ഇത് കിടിലൻ സമയമാണ്. ഇത്തവണ നടന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലും പലിശ കുറയ്ക്കേണ്ട തീരുമാനത്തിലെത്തിയതോടെ, സ്ഥിര നിക്ഷേപകർക്ക് ഇത് ഏറ്റവും മികച്ച അവസരമായി മാറിയിരിക്കുകയാണ്. ഉപയോക്താക്കളിൽ നിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി പല പൊതുമേഖല ബാങ്കുകളും കഴിഞ്ഞ രണ്ട് മാസമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്. ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളിലാണ് പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില ബാങ്കുകളും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന് 7.40 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നു. 333 ദിവസത്തെ കാലാവധിയിലാണ് പലിശ കണക്കാക്കുക. 60 വയസും അതിന് കൂടുതലുമുള്ള പൗരന്മാർക്ക് 0.50 ശതമാനം വരെ അധികം പലിശ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ വർദ്ധിപ്പിച്ച മറ്റൊരു ബാങ്ക് ആണ് ബാങ്ക് ഓഫ് ഇന്ത്യ. സാധാരണ പൗരന്മാർക്ക് 7.30 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലശ വാഗ്ദാനം ചെയ്യുന്നുണ്ട്. സൂപ്പർ സീനിയർ കാറ്റഗറിയിൽ വരുന്ന പൗരന്മാർക്ക് 7.95 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം പ്രകാരം, ബാങ്ക് ഓഫ് ബറോഡ 399 ദിവസത്തേക്ക് പ്രതിവർഷം 7.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 333 ദിവസത്തേക്ക് 7.15 ശതമാനമായിരിക്കും പലിശ.
സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യയും സ്ഥിര നിക്ഷേപ പലിശയിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമൃത് വൃഷ്ടി എന്നറിയപ്പെടുന്ന നിക്ഷേപ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഉയർന്ന പലിശയാണ് ഈ പദ്ധതി പ്രകാരം ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7.25 ശതമാനം പലിശയാണ് ഈ പദ്ധതി പ്രകാരം സ്ഥിര നിക്ഷേപകർക്ക് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയായിരിക്കും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുക. 2025 മാർച്ച് 31 വരെയായിരിക്കും അമൃത് വൃഷ്ടി സ്കീം ലഭ്യമാകുക.
Discussion about this post