തിരുവനന്തപുരം: പ്രമേഹ ബാധിതരായ കുട്ടികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന മിഠായി പോലുള്ള പദ്ധതികൾക്ക് അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.
സർക്കാർ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് യഥാർഥ ഗുണഭോക്താക്കൾക്ക് വേണ്ടിയാണ്. അനുവദിക്കുന്ന തുക യഥാസമയം യഥാസ്ഥലത്ത് വിനിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. അതിനുള്ള ധാർമ്മിക ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പറഞ്ഞു
രോഗം ബാധിച്ചവർക്ക് ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയും പരിരക്ഷയും നല്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. രജിസ്റ്റർ ചെയ്തവർക്ക് തുടക്കത്തിൽ രണ്ട് മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് നല്കുമായിരുന്നു. പിന്നീട് ക്ഷാമമെന്ന കാരണം പറഞ്ഞ് മാസത്തിൽ ഒരിക്കലും ആഴ്ചയിലൊരിക്കലുമാക്കി.
Discussion about this post