ഇന്റലിജന്റ് കോഷ്യന്റ് എന്ന ആശയവും ഐക്യു എന്ന അതിന്റെ ചുരുക്കെഴുത്തും ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. പ്രത്യേക പരിശോധനകളും ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഐക്യു ലെവൽ കണ്ടെത്താൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം…അതിനാൽ തന്നെ മനുഷ്യന്റെ ബുദ്ധിയുടെ നിലവാരം നിർണയിക്കാനുള്ള ഐക്യു ടെസ്റ്റുകളിലേതെങ്കിലും പരീക്ഷിച്ച് നോക്കാൻ ഇഷ്ടപ്പെടാത്ത ഒരാളുമുണ്ടാകില്ല. ലോകത്ത് പല തരത്തിലുള്ള ഐക്യു ടെസ്റ്റ് ഉണ്ടെങ്കിലും കേവലം മൂന്ന് ചോദ്യങ്ങൾ മാത്രമുള്ള ഐക്യു ടെസ്റ്റാണ് ലോകത്തെ ഏറ്റവും ചെറിയ ഐക്യു ടെസ്റ്റായി കണക്കാക്കുന്നത്.
ബുദ്ധിയെക്കുറിച്ചുള്ള ചില ധാരണകൾ അളക്കാൻ ഐക്യു ശ്രമിക്കുന്നുണ്ടെങ്കിലും, ‘ബുദ്ധിയുടെ’ കൃത്യമായ അളവുകോലായി ഇത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടേക്കാം. ഐ.ക്യു ടെസ്റ്റുകൾ ‘ഇന്റലിജൻസ്’ ന്റെ പ്രത്യേക മേഖലകളെ മാത്രമേ പരിശോധിക്കൂ, സർഗാത്മകത അല്ലെങ്കിൽ വൈകാരിക ബുദ്ധി പോലുള്ള ‘ഇന്റലിജൻസ്’ മായി ബന്ധപ്പെട്ട ചില മേഖലകളെ കണക്കാക്കുന്നതിൽ ഇവ പരാജയപ്പെടുന്നു. ഉദാഹരണത്തിന് സർഗാത്മകത അല്ലെങ്കിൽ ഇമോഷണൽ ഇന്റലിജൻസ് അളക്കുന്നതിൽ കാര്യമായ പ്രാധന്യം നൽകാറില്ല.
10 സെക്കൻഡ് കൊണ്ട് ബുദ്ധി പരീക്ഷിക്കാവുന്ന ഒരു ടെസ്റ്റ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. നിരവധി ഡാൽമേഷ്യൻ നായ്ക്കളുടെ ചിത്രമാണ് കാണാൻ സാധിക്കുക. ഇവയിൽ പുള്ളിയില്ലാത്ത ഡാൽമേഷ്യനെ കണ്ടെത്തുകയാണ് ടെസ്റ്റ്. 10 സെക്കൻഡിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങളൊരു ബുദ്ധിരാക്ഷസനെന്ന് തന്നെ ഉറപ്പിക്കാം. കാരണം വളരെയധികം ശ്രദ്ധയും ഏകാഗ്രതയും ക്ഷമയും ഉള്ളവർക്ക് മാത്രമേ ചുരുങ്ങിയ സമയത്തിനുള്ളിൽ പുള്ളിയില്ലാത്ത ഡാൽമേഷ്യൻസിനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
1,2,3,4,5,6,7,8,9,10… പരാജയപ്പെട്ടു കഴിഞ്ഞെങ്കിൽ ഒന്നറിയൂ ഇത്തരം ബ്രയിൻ ടെസ്റ്റുകൾ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് വിഷമിക്കാതെ ഉത്തരത്തിലേക്ക് നോക്കൂ.
ഇതാ…
നിങ്ങൾ ഈ ചിത്ര പസിൽ ചലഞ്ച് കളിക്കുന്നത് ആസ്വദിച്ചെങ്കിൽ, 10 സെക്കൻഡോ അതിൽ കുറവോ സമയത്തിനുള്ളിൽ ഈ ചിത്രത്തിൽ പുള്ളിയില്ലാത്ത നായക്കുട്ടിയെ കണ്ടെത്താൻ അവരെ വെല്ലുവിളിക്കുന്ന ഈ വൈറൽ ചിത്ര പസിൽ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക.
Discussion about this post