ആഹാരവും വസ്ത്രവും വീടും ഒക്കെ പോലെ തന്നെ മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷികമാണ്. തലച്ചോറിന്റെ വിവിധപ്രവർത്തനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നമ്മുടെ ആരോഗ്യത്തെ സാരമായി കന്നെ ബാധിക്കും. കുട്ടികളിലും പ്രായമായവരിലും നല്ല ഉറക്കം ഓർമശക്തി വർധിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ് കൂട്ടുകയും ചെയ്യും.
നമ്മളിൽ പലരും നന്നായി ഉറങ്ങാൻ പ്രയാസപ്പെടുന്നവരായിരിക്കും അവർക്കായി കുറച്ച് ടിപ്പുകളിതാ…
ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുതൽ ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കാതിരിക്കുക. തലച്ചോറിന് വിശ്രമം ലഭിക്കില്ല എന്നുമാത്രമല്ല ഇവയിൽ നിന്നുള്ള നീല വെളിച്ചം, പകൽ വെളിച്ചം ഉള്ളതായി തലച്ചോറിനെ തോന്നിപ്പിക്കുകയും ചെയ്യും. സ്മാർട്ട് ഫോണിലും ലാപ്‌ടോപ്പിലും എല്ലാം ബ്ലൂ ലൈറ്റിനെ ഫിൽറ്റർ ചെയ്യാനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം.
വൈകുന്നേരം മുതൽ ചായയും കാപ്പിയും ഒഴിവാക്കാം. കഫീന്റെ ഉപയോഗം ഉറക്കത്തെ ബാധിക്കും. പ്രത്യേകിച്ച് കൂടുതൽ അളവിൽ വൈകുന്നേരത്തിനുശേഷം കാപ്പിയോ ചായയോ കുടിച്ചാൽ അത് നാഡീവ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ സ്വാഭാവികമായി റിലാക്സ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യും
കിടപ്പ് മുറി വൃത്തിയായി സൂക്ഷിക്കുന്നത് ഉറങ്ങാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്ന കാര്യമാണ്. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന സ്വഭാവം ഒഴിവാക്കുക. കുറഞ്ഞത് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
പെട്ടെന്ന് ഉറങ്ങാൻ ഈ വഴി തിരഞ്ഞെടുക്കൂ…
ഉറക്കത്തിന് മുൻപ് ഇളം ചൂടുവെള്ളത്തിൽ കുളിക്കൂ.
മനസ് ശാന്തമാക്കൂ
മനസ്സിൽ ഓർമ്മകൾക്കോ ജോലി ആശങ്കകൾക്കോ വഴിവെക്കാതെ, ‘ഇപ്പോൾ ഞാൻ വിശ്രമിക്കുകയാണ്’ എന്ന് സ്വയം പറഞ്ഞ് മനസ്സിനെ സമ്മതിപ്പിക്കൂ.
4 സെക്കന്റ് കണ്ണടച്ച് ശ്വസിക്കുക (ഇന്‌ഹെയിൽ)
7 സെക്കന്റ് ആകെ പിടിച്ച് വെക്കുക
8 സെക്കന്റ് തുടർച്ചയായി പുറന്തള്ളുക (എക്സ്ഹെയിൽ)
ഇത് 3-4 തവണ ആവർത്തിക്കുക.
ശരീരം ഒരു ഭാഗം വീതമായി റിലാക്‌സ് ചെയ്യുക
കാൽവിരലുകളിൽ നിന്ന് തുടങ്ങൂ, ഓരോ ഭാഗവും ക്ഷമയോടെ ‘ഏകാഗ്രതയോടെ’ റിലാക്‌സ് ചെയ്യാനായി ചിന്തിക്കുക. തലവരെ എത്തുമ്പോഴേക്കും ഉറക്കം വരും.
Discussion about this post