കഴിഞ്ഞുപോയ രണ്ട് അവധിദിവസത്തിലും സ്ൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല, രണ്ട് ദിവസത്തെ അലച്ചിലിൽ സ്‌കിൻ ഡൾ ആയി എന്ന പരിഭവം വേണ്ടേ വേണ്ട. ഇൻസ്റ്റന്റ് ബ്ലീച്ചിംഗിലൂടെ നമുക്ക് ആ പരാതി ഒന്ന് തീർത്താലോ? കെമിക്കൽ ക്രീമുകൾ ഉപയോഗിച്ചല്ല, നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ബ്ലീച്ചിംഗ് നടക്കുന്നത്.
ഇതിനായി ഉപയോഗിയ്ക്കുന്നത് ചുവന്ന നിറത്തിൽ കിട്ടുന്ന പരിപ്പാണ്. മസൂർ ദാൽ എന്നാണ് ഇതിന്റെ പേര്. ഇതിന് പൊതുവേ ബ്ലീച്ചിംഗ് ഇഫക്ട് കൂടുതലാണ്. ചർമത്തിലെ ടാൻ നീക്കാനും പെട്ടെന്ന് തന്നെ നിറം വർദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്.
തൈര് പൊതുവേ ആരോഗ്യത്തിനൊപ്പം ചർമ, മുടി സംരക്ഷണത്തിനും നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒന്നാണ്. ഇതിൽ മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നു. മഞ്ഞൾപ്പൊടിയും ചർമത്തിന് ഏറെ നല്ലതാണ്.
ഇത് തയ്യാറാക്കാൻ മസൂർദാൽ പൊടിയ്ക്കുക. ഇതല്ലെങ്കിൽ ഇത് അരയ്ക്കുകയുമാകാം. കുതിർത്തി വേണം, അരയ്ക്കാൻ. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, തൈര് എന്നിവ ചേർത്തിളക്കി മുഖത്ത് പുരട്ടാം. 20 മിനിററിന് ശേഷം കഴുകാം.
Discussion about this post