ധാക്ക : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനൊന്ന് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി അതിർത്തി രക്ഷാ സേന. പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നിയമ നടപടികൾക്കായി അതാത് സംസ്ഥാന പോലീസിന് കൈമാറുമെന്നും ബിഎസ്എഫ് വക്താവ് അറിയിച്ചു. ഇതേ തുടർന്ന് അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന സുരക്ഷയും സുരക്ഷാ പ്രശ്നങ്ങളും പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറലിന്റെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, അതിർത്തിയിലെ സുരക്ഷ എന്നിവയ്ക്ക് ഈ ഉന്നതതലസമിതി മേൽനോട്ടം വഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ ആവാമി ലീഗിനെതിരെ ആരംഭിച്ച ആക്രമണ സംഭവങ്ങൾ പിന്നീട് മതന്യൂനപക്ഷത്തിന് നേരെ തിരയുകയായിരുന്നു. ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട നിരവധി പേരാണ് ഇതുവരെയായി ആക്രമണങ്ങൾക്ക് ഇരയായത്. മുസ്ലിം വിഭാഗം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ അടക്കം ആക്രമിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്യുന്നതിൽ ഐക്യരാഷ്ട്രസഭയും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ (2,217 കി.മീ), ത്രിപുര (856 കി.മീ), മേഘാലയ (443 കി.മീ), അസം (262 കി.മീ) എന്നീ അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഭരിക്കുന്ന 4,096 കി.മീ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കാക്കുന്ന നിയുക്ത സായുധ സേനയാണ് ബി.എസ്.എഫ്. മിസോറാമും (318 കി.മീ). ഹസീന ഗവൺമെന്റിന്റെ പതനത്തിനുശേഷവും അയൽരാജ്യത്തെ പ്രക്ഷുബ്ധതയ്ക്കിടയിലും സേന ഉയർന്ന ജാഗ്രതയിലാണ്.
Discussion about this post