പാരിസ്: ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വെള്ളി മെഡലിനായി ഇന്ത്യൻ താരം വിനേഷ് ഫോഗോട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി പറയില്ല. അപ്പീലിൽ വെള്ളിയാഴ്ചയാകും വിധി പ്രഖ്യാപിക്കുകയെന്നാണ് വിവരം. അന്താരാഷ്ട്ര കായിക കോടതിയിലാണ് വിനേഷ് അപ്പീൽ നൽകിയിരിക്കുന്നത്.
100 ഗ്രാം ഭാരക്കൂടുതലിനെ തുടർന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് തൊട്ട് മുൻപ് നടത്തിയ ഭാരപരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഇത്. പരിശോധനയിൽ 50 കിലോയും 100 ഗ്രാമും ആയിരുന്നു വിനേഷിന്റെ ഭാരം.
ഫൈനലിൽ മത്സരിച്ചിരുന്നുവെങ്കിൽ വിനേഷിന് സ്വർണമോ വെള്ളിയോ ലഭിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തനിയ്ക്ക് വെള്ളിമെഡലിന് അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിനേഷ് കോടതിയെ സമീപിച്ചത്. അപേക്ഷയിൽ ഞായറാഴ്ച വിധി പറയുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാൽ തീരുമാനം എടുക്കാൻ സമയം വേണെന്ന് ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി വിധി ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചത്. അതേസമയം ഇക്കുറി എന്തുകൊണ്ടാണ് വിധി പറയൽ മാറ്റിയത് എന്നകാര്യത്തിൽ വ്യക്തതയില്ല.
Discussion about this post