സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് (മാർച്ച് 1) പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ ഗൾഫ് മേഖലയിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടി. ഗ്ലോബൽ വില്ലേജ് എന്ന് വീണ്ടും തുറക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും വെബ്സൈറ്റിലൂടെയും പിന്നീട് അറിയിക്കും.










