ന്യൂഡൽഹി:പാരിസ് ഒളിമ്പിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വിനേഷ് ഫോഗാട്ട് പുനഃ പരിശോധിച്ചേക്കുമെന്ന് സൂചന. തീരുമാനമെടുത്തത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന പരാമർശവുമായി താരം തന്നെയാണ് മുന്നോട്ട് വന്നിരിക്കുന്നത്. സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവച്ച തുറന്ന കത്തിലാണ് തന്റെ നിലപാട് ഫോഗാട്ട് തുറന്നു പറഞ്ഞിരിക്കുന്നത്.
ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഗുസ്തി കരിയര്‍ 2032 വരെ തുടരും. ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
“…. ഞങ്ങളുടെ ശ്രമങ്ങൾ അവസാനിച്ചില്ല, ഞങ്ങൾ കീഴടങ്ങിയില്ല, പക്ഷേ ക്ലോക്ക് നിലച്ചു, സമയം ശരിയായില്ല. എൻ്റെ വിധിയും അങ്ങനെ തന്നെയായിരുന്നു,”
“ഒരുപക്ഷേ വ്യത്യസ്ത സാഹചര്യങ്ങളിൽ, 2032 വരെ ഞാൻ കളിക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട് , കാരണം എന്നിലെ പോരാട്ടവും എന്നിൽ ഗുസ്തിയും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് ഭാവി എന്തായിരിക്കുമെന്നും അടുത്ത യാത്രയിൽ എന്നെ കാത്തിരിക്കുന്നത് എന്താണെന്നും പ്രവചിക്കാൻ കഴിയില്ല.”
അവർ സമൂഹ മദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ എഴുതി
Discussion about this post