ന്യൂഡൽഹി: സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സമ്പൂർണ്ണ പരാജയമാണെന്ന് വെളിപ്പെടുത്തി ഡൽഹി നിർഭയ കേസ് പെൺകുട്ടിയുടെ ‘അമ്മ. അതിനാൽ തന്നെ മമത ബാനർജി രാജിവെക്കണമെന്നും നിർഭയയുടെ അമ്മ ആശാ ദേവി ശനിയാഴ്ച ആവശ്യപ്പെട്ടു.
“ഒരു സ്ത്രീയെന്ന നിലയിൽ, സംസ്ഥാനത്തെ തലവൻ എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം അവർ നിർവഹിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് അവർ രാജിവെക്കണം,” ആശാ ദേവി പറഞ്ഞു. കൂടാതെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നിർഭയയുടെ അമ്മ അവകാശപ്പെട്ടു.
“കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ തൻ്റെ അധികാരം ഉപയോഗിക്കുന്നതിന് പകരം, വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്. മമതാ ബാനർജിയും അവരുടെ പാർട്ടി നേതാക്കളും ഇരയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ മാർച്ചിനെ പരാമർശിച്ചു കൊണ്ട് ആശാ ദേവി തുറന്നടിച്ചു.
Discussion about this post