എറണാകുളം: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 354 (എ) പ്രകാരം മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം ചുമത്താനാവില്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു.ഇനി സ്ത്രീക്ക് നേരെയാണ് പീഡനം നടന്നതെങ്കിൽ പോലും നിയമപരമായി അതിന് സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.
വൈവാഹിക ക്രൂരതയുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ തൻ്റെ ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ ഭാഗികമായി തള്ളിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് പ്രസ്തുത നിരീക്ഷണം നടത്തിയത്.
പരാതിക്കാരിയെ ഭാര്യാസഹോദരി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. അതേസമയം, ലൈംഗികാതിക്രമം കൈകാര്യം ചെയ്യുന്ന ഐപിസി 354 എ വകുപ്പ് പുരുഷന്മാരുടെ പ്രവൃത്തികൾക്ക് മാത്രമേ ബാധകമാകൂ എന്ന് ഹൈക്കോടതി പറഞ്ഞു.
പരാതിക്കാരിയുടെ അമ്മായിയമ്മയ്ക്കും ഭാര്യാസഹോദരിക്കുമെതിരെ ചുമത്തിയ വൈവാഹിക ക്രൂരതാ കേസ് തള്ളണമെന്ന അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ഭർത്താവും മാതാപിതാക്കളും സഹോദരിയും തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.








