ന്യൂഡൽഹി: കാർബൺ-ന്യൂട്രൽ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള യുടെ പദ്ധതികളുടെ ഭാഗമായി രാജ്യത്തുടനീളം ആണവനിലയങ്ങൾ രൂപീകരിക്കാനൊരുങ്ങി എൻടിപിസി( നാഷണൽ തെർമൽ പവർ കോർപറേഷൻ) . റിന്യൂവബിൾസ്, ന്യൂക്ലിയർ പവർ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ മൊബിലിറ്റി, എനർജി സ്റ്റോറേജ്, വേസ്റ്റ് ടു എനർജി എന്നിവയുൾപ്പെടെ വിവിധ ഊർജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി ന്യൂക്ലിയർ പവർ കമ്പനി എന്ന പുതിയ അനുബന്ധ സ്ഥാപനം രുപീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ, ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി കമ്പനി രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ പ്രദേശങ്ങളിൽ പഠനം നടത്തുകയാണ്.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (എൻപിസിഐഎൽ) പങ്കാളിത്തത്തോടെ രാജസ്ഥാനിലെ ബൻസ്വാരയിലെ മാഹിയിലാണ് എൻടിപിസിയുടെ ആദ്യ ആണവോർജ്ജ പദ്ധതി വരാൻ പോകുന്നത് . 2.8 ജിഗാവാട്ട് (GW) ശേഷിയുള്ള ഈ പദ്ധതിക്ക് ഏകദേശം 50,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് തറക്കല്ലിടൽ ആരംഭിക്കും.
എൻ ടി പി സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗുർദീപ് സിംഗ് പറയുന്നതനുസരിച്ച്, 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ , താപവൈദ്യുതിയിൽ നേടിയതിന് സമാനമായി ആണവോർജ്ജ മേഖലയിലെ ഗണ്യമായ വിജയമാണ് കമ്പനി തുടക്കമിടും.
രാജസ്ഥാനെ കൂടാതെ കൂടുതൽ ആണവ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഒഡീഷ, കർണാടക എന്നീ സംസ്ഥാനങ്ങളുമായി എൻടിപിസി ചർച്ച നടത്തിവരികയാണ്.
എൻടിപിസിയുടെ ആണവ വിപുലീകരണം കേവലം രണ്ടോ അഞ്ചോ ഗിഗാവാട്ട് മാത്രമായിരിക്കില്ലെന്നും മറിച്ച് പതിനായിരക്കണക്കിന് ഗിഗാവാട്ടുകളുടെ പദ്ധതികളാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്നും സിംഗ് ഊന്നിപ്പറഞ്ഞു. ഇത് യാഥാർഥ്യമാകുന്നതോടു കൂടി ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഗണ്യമായ രീതിയിൽ രാജ്യം മുക്തി നേടും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post