ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തുടർ ഭൂചലനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്.തുടർന്ന്, ഏഴ് മിനിറ്റിനുശേഷം, റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം ഇതേ പ്രദേശത്ത് അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
ആദ്യ ഭൂചലനം രാവിലെ 6:45 ന് ഉണ്ടായി, ഏകദേശം ഏഴ് മിനിറ്റിനുശേഷം സംഭവിച്ച രണ്ടാമത്തെ ഭൂകമ്പം ഇന്ന് രാവിലെ 6:52 നാണ് ഉണ്ടായത്. നീ;നിലവിൽ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
Discussion about this post