എന്നും വീട്ടിൽ അതിഥിയായി എത്തി നമ്മുടെ ചോര കുടിച്ച് പോവുന്നവയാണ് ഇവ. എല്ലാവരുടെ വീട്ടിലും പതിവായി കാണപ്പെടുന്ന ഒരു പ്രാണിയാണ് കൊതുകുകൾ. ഇവ പരത്തുന്ന രോഗങ്ങളോ … എന്നാൽ ഇവയെ ഓർക്കാനും ഒരു ദിനം നമ്മൾ ആചരിക്കുന്നുണ്ട്. … ആഗസ്റ്റ് 20 . അതായത് ഇന്നാണ് ആ ദിനം.
പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുകുവഴി പകരുന്ന രോഗങ്ങൾക്കെതിരെ പോരാടുവാൻ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവയൊക്കയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാ വർഷവും, ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ഈ ദിവസം
പാർട്ടികളും എക്‌സിബിഷനുകളും നടത്തി കൊതുകുകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ മാരക രോഗങ്ങളിൽ നിന്ന് നമ്മെത്തന്നെ സംരംക്ഷിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി ആഘോഷിക്കുന്നു,
2024-ലെ ലോക കൊതുക് ദിനത്തിന്റെ തീം ‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയയ്ക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക’ എന്നതാണ്. മലേറിയ ചികിത്സ, രോഗനിർണയം, പ്രതിരോധം എന്നിവയിലേയ്ക്കുള്ള വിടവുകൾ നികത്തേണ്ടതിന്റെ ആവശ്യകത ഈ വർഷത്തെ പ്രമേയം ഊന്നിപ്പറയുന്നു. കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും രോഗഭീഷണി തടയുന്നതിനുമുള്ള പോരാട്ടത്തിൽ ഒന്നിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
Discussion about this post