ജനുവരി 26 ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികൾ പദ്ധതിയിടുന്നതായി രഹസ്യന്വേഷണ റിപ്പോർട്ട്. ഡൽഹിയിൽ ഭീകരാക്രമണം നടത്താനാണ് തീവ്രവാദികളുടെ പദ്ധതി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗുർപത്വന്ത് സിംഗ് പന്നൂന്റെ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ഇന്ത്യയിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കൂടാതെ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഇന്ന് പ്രത്യേക യോഗം നടന്നിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനും രാജ്യത്തെ എല്ലാ ബംഗ്ലാദേശി പൗരന്മാരെയും കർശനമായി നിരീക്ഷിക്കാനും സുരക്ഷാ സേന നിർദ്ദേശം നൽകിയിട്ടുണ്ട്. തീവ്രവാദികളുടെ കൈവശം സ്ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത വേണം എന്നും മുന്നറിയിപ്പുണ്ട്.
സിഖ്‌സ് ഫോർ ജസ്റ്റിസ് സോഷ്യൽ മീഡിയ വഴി ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ സ്ലീപ്പർ സെല്ലുകളിലേക്ക് നിർദ്ദേശങ്ങൾ കൈമാറിയിട്ടുള്ളതായും സൂചനയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡുകളിൽ സ്ലീപ്പർ സെല്ലുകൾ കരിങ്കൊടി കാണിക്കാനും, ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിക്കാനും, ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ വികൃതമാക്കാനും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ആണ് സ്ലീപ്പർ സെല്ലുകൾക്ക് നൽകിയിട്ടുള്ളത്. പഞ്ചാബിലെ റെയിൽവേ ട്രാക്കുകൾ ലക്ഷ്യമിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.









Discussion about this post