ഭുവനേശ്വർ : ഒഡീഷയിൽ എല്ലാ പുകയില ഉൽപന്നങ്ങളുടെയും വിൽപ്പനയും വിതരണവും നിരോധിച്ച് സർക്കാർ ഉത്തരവ്. ഗുഡ്ക, പാൻ മസാല ഉൾപ്പെടെയുള്ള എല്ലാ പുകയില ഉത്പന്നങ്ങൾക്കും നിരോധനം ബാധകമായിരിക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതായും, നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതായും ഒഡീഷയുടെ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആണ് എല്ലാ പുകയില ഉൽപ്പന്നങ്ങളും നിരോധിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ചവയ്ക്കാവുന്നതോ അല്ലാത്തതോ ആയ എല്ലാ പുകയില ഉൽപ്പന്നങ്ങളും കൂടാതെ രുചിയുള്ളതോ സുഗന്ധമുള്ളതോ ഏതെങ്കിലും അഡിറ്റീവുകളുമായി കലർത്തിയതോ ആയ ഉൽപ്പന്നങ്ങൾക്ക് പോലും നിരോധനം ബാധകമായിരിക്കും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിരോധനം വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് ഒഡീഷ ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്തുള്ള സർക്കാരിന്റെ ഈ തീരുമാനത്തോട് എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









Discussion about this post