ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് മാധ്യമം പത്രത്തിലെ ജീവനക്കാർ രണ്ടുമാസത്തിൽ അധികമായി സമരത്തിലാണ്. മാധ്യമം ജീവനക്കാരുടെ സമരത്തെ അവഗണിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനമുന്നയിച്ചുകൊണ്ട് അഡ്വ. സി ഷുക്കൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 24 മണിക്കൂറും മനുഷ്യാവകാശം പ്രസംഗിക്കുകയും തങ്ങളല്ലാത്തവരെല്ലാം ഇസ്ലാമിനെകുറിച്ചറിയാത്തവരാണെന്ന് വീമ്പ് പറയുകയും ചെയ്യുന്ന ജമാത്തെ ഇസ്ലാമി നേതാക്കളാണ് , ഇസ്ലാമിൻ്റെ പ്രാഥമിക വചനങ്ങൾ പോലും മറന്ന് ഈ കൊടും ക്രൂരത കാണിക്കുന്നതെന്ന് ഷുക്കൂർ വക്കീൽ സൂചിപ്പിക്കുന്നു.
സി ഷുക്കൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്,
ജമാത്തെ ഇസ്ലാമി നടത്തുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ നടത്തുന്ന സമരം 61 ദിവസം പിന്നിട്ടിരിക്കുകയാണ്. പൊരിവെയിലത്തും മഞ്ഞത്തും നിന്ന് പെൺകുട്ടികളടക്കമുള്ള ജീവനക്കാർ മുദ്രാവാക്യം വിളിക്കുന്ന കാഴ്ച കോഴിക്കോട് വെള്ളിമാട് കുന്നിലെ മാധ്യമം ഓഫീസിന് മുന്നിലൂടെ കടന്ന് പോകുമ്പോൾ കാണാൻ കഴിയും. ഓഫീസിന് മുന്നിൽ ജീവനക്കാർ വലിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
സമരം തുടങ്ങി 60 ദിവസമായിട്ടും ജമാത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന മാധ്യമം മാനേജ്മെൻ്റ് ജീവനക്കാരുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. പ്രതികരിച്ചിട്ടില്ല എന്ന് മാത്രമല്ല, നിങ്ങൾ സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ഭീഷണി സ്വരത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെൻ്റ്
24 മണിക്കൂറും മനുഷ്യാവകാശം പ്രസംഗിക്കുകയും തങ്ങളല്ലാത്തവരെല്ലാം ഇസ്ലാമിനെകുറിച്ചറിയാത്തവരാണെന്ന് വീമ്പ് പറയുകയും ചെയ്യുന്ന ജമാത്തെ ഇസ്ലാമി നേതാക്കളാണ് , ഇസ്ലാമിൻ്റെ പ്രാഥമിക വചനങ്ങൾ പോലും മറന്ന് ഈ കൊടും ക്രുരത കാണിക്കുന്നത്. വൻകിട കോർപറേറ്റുകൾ പോലും ചെയ്യാത്ത രീതികളാണ് ധാർമികത പറയുന്ന ഇവർ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ജിവനക്കാർ പറയുന്നു
സമരത്തെ ജമാത്തെ ഇസ്ലാമി അവഗണിക്കുന്ന സാഹചര്യത്തിൽ ട്രേഡ് യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാ
ജനുവരി 28 ന് കോഴിക്കോട്ട് വിപുലമായ സമര പ്രഖ്യാപന കൺവൻഷൻ നടക്കും. സിഐ ടി യു , ഐ എൻ ടി യു സി , എ ഐ ടി യു സി , എസ് ടി യു തുടങ്ങി എല്ലാ യുണിയനുകളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്









Discussion about this post