റായ്ബറേലി: കൊൽക്കത്ത റേപ്പ് കേസിനേക്കാൾ പ്രാധാന്യമുള്ള മറ്റു പലതുമുണ്ടെന്നും അത് കൊണ്ട് തന്നെ ഇപ്പോൾ അഭിപ്രായം പറയാൻ സൗകര്യമില്ലെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി. തൻ്റെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ ഒരു ദളിത് യുവാവ് മരണപെട്ടതുമായി ബന്ധപ്പെട്ട് സന്ദർശനത്തിന് വന്നതായിരുന്നു രാഹുൽ ഗാന്ധി.
കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്, താൻ അതിനെക്കുറിച്ച് ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ദളിത് യുവാവിൻ്റെ കൊലപാതകത്തിൻ്റെ പ്രശ്‌നത്തെ കുറിച്ചുള്ള ശ്രദ്ധ മാറിപോകുന്നതിനാൽഇപ്പോൾ മറുപടി നൽകുന്നില്ലെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി പ്രതികരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇരയുടെ (ദലിത് യുവാക്കളുടെ) കുടുംബത്തെ സഹായിക്കാനാണ് ഞാൻ ഇവിടെ (റായ്ബറേലിയിൽ) വന്നിരിക്കുന്നത്. ഈ വിഷയത്തിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനെക്കുറിച്ച് ഞാൻ പിന്നീട് സംസാരിക്കും,” അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്ത് വന്നു.
” ട്വീറ്റ് ചെയ്യാനുള്ള എൻ്റെ കടമ ഞാൻ നിർവഹിച്ചു. ഞാൻ എൻ്റെ ഒരു പ്രസ്താവന നടത്തി. ഈ നാടിൻ്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ വിഷയത്തോട് ഇനിയൊരു നിലപാട് എന്നോട് ചോദിക്കരുത്. എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്” “ചിന്തിക്കാൻ പറ്റാവുന്നതിലും മോശം മറുപടിയാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്
എന്ത് കൊണ്ടാണ് മൃതദേഹം വിട്ടുനല്കാതിരുന്നത് ? എന്ത് കൊണ്ട് എഫ് ഐ ആർ ഇടാൻ ഇത്രയും കാലതാമസം വന്നത് ? എന്തിനാണ് പ്രിൻസിപ്പാളിനെ സ്ഥാനക്കയറ്റം നൽകിയത് ? എന്തിനാണ് കൊലപാതകം ആത്മഹത്യയെന്ന് വിശേഷിപ്പിച്ചത് തുടങ്ങിയ അനവധി ചോദ്യങ്ങൾ ചോദിച്ചത് സുപ്രീം കോടതിയാണ്. അങ്ങനെയെങ്കിൽ സുപ്രീം കോടതി അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നോ ? കൊൽക്കത്ത റേപ്പ് കേസിനെ പറ്റി ചോദിച്ച് നിങ്ങൾ എന്റെ ശ്രദ്ധ തിരിക്കരുത് എന്ന് ചോദിയ്ക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു ? ഷെഹ്‌സാദ് പൂനവാല ചോദിച്ചു.
Discussion about this post