ധാക്ക : ബംഗ്ലാദേശിൽ അധികാരമാറ്റത്തിന് ശേഷവും ഹിന്ദുക്കൾക്കെതിരായ ആക്രമണം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഷേഖ് ഹസീന ഭരണകൂടത്തിനെതിരായി ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം ഇപ്പോൾ മുസ്ലിം ഇതര മതവിഭാഗത്തിനെതിരായി മാറിയിരിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശിൽ നിന്നും കാണാൻ കഴിയുന്നത്. നിരവധി മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി.
ഹിന്ദു വിഭാഗത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും 70 ഓളം ഹിന്ദു അധ്യാപകർ രാജിവെക്കാൻ നിർബന്ധിതരായി. അസിംപൂർ ഗവൺമെൻ്റ് ഗേൾസ് സ്‌കൂൾ ആൻഡ് കോളജിലെ പ്രിൻസിപ്പൽ ഗീതാഞ്ജലി ബറുവയെ വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ടു മർദ്ദിക്കുന്ന അവസ്ഥ പോലും ഉണ്ടായി. സൈന്യം ഇടപെട്ടാണ് ഒടുവിൽ ഈ പ്രിൻസിപ്പലിനെ രക്ഷിച്ചത്.
ഹോളി റെഡ് ക്രസൻ്റ് നഴ്സിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്ന സൊണാലി റാണി ദാസിനും മാനമായ അനുഭവമാണ് ഉണ്ടായത്. ഒടുവിൽ പ്രൊഫസർക്ക് രാജിവെക്കേണ്ടതായി വന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗുകാർക്കു നേരെയും വലിയ രീതിയിൽ ഉള്ള ആക്രമണം തുടരുകയാണ്. സ്ഥിതിഗതികളിൽ ഭയന്ന് പ്രമുഖ ബാങ്കർമാർ സ്വകാര്യ ബാങ്കുകളിൽ നിന്ന് പലായനം ചെയ്തതോടെ ബംഗ്ലാദേശിൽ കടുത്ത പണക്ഷാമവും തുടരുകയാണ്.
Discussion about this post