വായ്പ്പയ്ക്ക് അപേക്ഷിക്കുക, അതിന് അപ്രൂവ് ആവുക എന്നതെല്ലാം പുലിവാലു പിടിച്ച പരിപാടിയാണ്. എന്നാൽ, ഈ അവസരത്തിലാണ് സർക്കാർ സംരഭമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വായ്പ്പ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ക്രെഡിറ്റ് ഓഫറുകൾ വഴി ഫിൻടെക്ക് പ്ലേയെ ശക്തിപ്പെടുത്താനാണ് ഒഎൻഡിസിയുടെ നീക്കം.
ആവശ്യക്കാർക്ക് വെറും ആറ് മിനിറ്റിനുള്ളിൽ പൂർണമായും ഡിജിറ്റൽ ആയ പേപ്പർ രഹിത വായ്പ്പകൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ സംരംഭം. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇൻഷൂറൻസ്, മ്യൂച്ചൽ ഫണ്ട് ഓഫറുകൾ ലഭ്യമാക്കാനും ഒഎൻഡിസി ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് സൗകര്യത്തിനായി ഒൻപത്് വായ്പ സേവന ദാതാക്കളുമായും മൂ്‌നന് ലെൻഡർമാരുമായും ഒഎൻഡിസി സഹകരിക്കും. ഈസിപേ, പൈസ ബസാർ, ടാറ്റ ഡിജിറ്റൽ, ഇൻവോയ്‌സ് പേ, ക്ലിനിക്360, സ്യാപാർ, ഇൻഡി പേ, പേ നിയർബൈ, എന്നീ ബയർ അപ്ലിക്കേഷനുകളും ആദിത്യ ബിർള ഫിനാൻസ്, ഡിഎംഐ ഫിനാൻസ്, കർണാടക ബാങ്ക്, എന്നീ ലെൻഡർ എന്നിവരുമായി സഹകരിച്ചാണ് വായ്പാ സേവനങ്ങൾ ലഭ്യമാക്കുന്നത്.
കർഷകർക്കുള്ള വായ്പ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോം വിപുലീകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. സർക്കാരിന്റെ പിന്തുണ കൂടി ഉള്ളതുകൊണ്ട് തന്നെ ഈ വായ്പ്പകൾ ആളുകളെ ആകർഷിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
Discussion about this post