ന്യൂഡൽഹി; കേന്ദ്രസർക്കാരിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങിനുള്ള വസ്ത്രധാരണരീതിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കൊളോണിയൽ കാലത്തെ രീതി മാറ്റാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ഇതനുസരിച്ച് ബ്ലാക്ക് റോബ് ഉപേക്ഷിക്കാനാണ് എയിംസ്,ഐഎൻഐഎസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകിയത്.
കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
കൊളോണിയൽ പൈതൃകങ്ങൾ ഉപേക്ഷിക്കാനും ഇന്ത്യൻ പാരമ്പര്യങ്ങളെ ഉൾക്കൊള്ളാനും ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പഞ്ചപ്രാൻ’ പ്രമേയങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ തീരുമാനം. 2022 ൽ സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് മോദി പഞ്ച പ്രാൻ പ്രമേയങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. ഇന്ത്യയുടെ വേരുകളിൽ അഭിമാനിക്കുകയും വിദ്യാഭ്യാസം, സാംസ്‌കാരിക സമ്പ്രദായങ്ങൾ എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ നിന്ന് കൊളോണിയൽ സ്വാധീനം ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന പ്രമേയങ്ങളിലൊന്ന്.












Discussion about this post