ലക്‌നൗ; അയോദ്ധ്യയിൽ 12 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോ?ഗിച്ച് തകർക്കുകയായിരുന്നു. 4000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
അയോദ്ധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരൻ രാജു ഖാനെയും പീഡനക്കേസിൽ കഴിഞ്ഞമാസം 30ന് അയോദ്ധ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കെട്ടിടം തകർത്തത്. അയോദ്ധ്യയിലെ എസ്പി നേതാവും എംപിയുമായ അവ്ദേശ് പ്രസാദുമായി മൊയ്ത് ഖാന് അടുപ്പമുണ്ട്. മൂന്നാഴ്ച മുൻപ്, മൊയ്ത് ഖാന്റെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്നു പറഞ്ഞു പൊളിച്ചിരുന്നു.
പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടിയെ ഓഗസ്റ്റ് ഏഴിന് ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു.25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെൺകുട്ടി കഴിയുന്നത്.












Discussion about this post